കാസറ്റിലൂടെ പാട്ടുകള്‍ ആസ്വദിച്ചിരുന്ന പഴയ ഓര്‍മ്മകള്‍ പലരും ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്. എല്ലാം ഓണ്‍ലൈനായി മാറിയ ഈ കാലഘട്ടത്തില്‍ ടേപ്പ് റെക്കോര്‍ഡറുകളെ കുറിച്ചും ക്യാസറ്റിനെപ്പറ്റിയും ചിന്തിപ്പിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയിലൂടെ വിനീത് പങ്കുവച്ചൊരു കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്.
”കുറേനാളുകളായി നിങ്ങളോട് ചോദിക്കണം എന്നു കരുതുന്നു. ഞങ്ങളുടെ സിനിമകളുടെ ഓഡിയോ കാസറ്റുകള്‍ ഇറക്കിയാല്‍ ആരെങ്കിലും വാങ്ങുമോ? ചില വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകള്‍ തിരികെ വരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അന്നത്തെ പോലെ കാസറ്റുകള്‍ കളക്ട് ചെയ്യുന്നവരുണ്ടാകുമോ? ആരെങ്കിലും വാക്മാനോ കാസറ്റ് പ്ലെയറോ ഉപയോഗിച്ച് പാട്ടു കേള്‍ക്കുമോ? ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. പക്ഷെ അഭിപ്രായങ്ങള്‍ ലഭിക്കാനായി ഇവിടെ ഇടുന്നു” എന്നായിരുന്നു വിനീതിന്റെ പോസ്റ്റ്.
നിരവധി പേര്‍ മറുപടിയുമായെത്തി. ചിലരൊക്കെ നൊസ്റ്റാള്‍ജിയയെ കുറിച്ച് സംസാരിച്ചപ്പോള്‍ മിക്കവരും തീരുമാ്‌നം വിജയിക്കില്ലെന്നായിരുന്നു. ഇന്നത്തെ കാലത്ത് ആരും തന്നെ കാസറ്റുകള്‍ വാങ്ങാന്‍ തയ്യാറാകില്ലെന്ന് അവര്‍ പറയുന്നു. ഇതിനിടെ മലയാളിക്രിക്കറ്റ് താരം സഞ്ജു സാംസണും മറുപടിയുമായെത്തി.
നിങ്ങള്‍ കാസറ്റുകള്‍ പുറത്തിറക്കിയാല്‍ ഞാന്‍ ഉറപ്പായും ഒരെണ്ണം വാങ്ങുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. സഞ്ജുവിന്റെ കമന്റിന് വിനീത് മറുപടി നല്‍കുകയും ചെയ്തു. ഹൃദയ ഇമോജികളായിരുന്നു വിനീതിന്റെ മറുപടി.
View this post on Instagram
Get real time update about this post categories directly on your device, subscribe now.