ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ചെന്നൈയുടെ ജയം. സ്‌കോര്‍ ബംഗളൂരു 145-6 (20) ചെന്നൈ 150-2 (18.4)

ബംഗളൂരു ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമായ ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് ഒരുക്കിയത്. 13 പന്തില്‍ 25 റണ്‍സ് നേടിയ ഡുപ്ലെസിയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ അന്പാട്ടി റായിഡുവും മികച്ച ഇന്നിംഗ് കാഴ്ചവച്ചു. 27 പന്തില്‍ 39 റണ്‍സ് എടുത്താണ് റായിഡു മടങ്ങിയത്.

റായിഡുവിനു പിന്നാലെ ക്രിസിലെത്തിയ നായകന്‍ ധോണി ഗെയ്ക്വാദിനോപ്പം ചേര്‍ന്ന് ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. 51 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 65 റണ്‍സെടുത്ത് ഗെയ്ക്വാദ് പുറത്താകാതെ നിന്നു. ധോണി 19 റണ്‍സും നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട് സ്‌കോര്‍ കണ്ടെത്തിയത്. ദേവ് പടിക്കല്‍ 22 റണ്‍സും ഫിഞ്ച് 15 റണ്‍സുമെടുത്താണ് പുറത്തായത്.

എബി ഡിവില്ലേഴ്‌സ് 39 റണ്‍സും നേടി. അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഡിവില്ലേഴ്‌സും മൊയീന്‍ അലിയും വിരാട് കോഹ്ലിയും ക്രിസ് മോറിസും പുറത്താവുകയും ചെയ്തു.

ചെന്നൈയ്ക്കുവേണ്ടി സാം കറന്‍ മൂന്ന് വിക്കറ്റും ദീപക് ചാഹര്‍ രണ്ട് വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here