ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ടു. സീസണില്‍ അവസാന വിദേശതാര സൈനിംഗാണ് 28 കാരനായ ഓസ്‌ട്രേലിയന്‍ താരവുമായി ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്.

ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ വംശജനായ താരം ടീമിന്റെ ഭാഗമാവുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനായി കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോര്‍ദാന്‍ മുറെ പറഞ്ഞു. തന്നിലുള്ള വിശ്വാസത്തിന് കോച്ച് കിബു, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവരോട് നന്ദി അറിയിക്കുന്നതായും മുറെ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News