മയക്ക് മരുന്ന് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ  രജിസ്ട്രര്‍ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലായി ടെലിവിഷന്‍ നടിയും ടാന്‍സാനിയന്‍ പൗരനുമടക്കം ആറ് പേര്‍ മുംബൈയില്‍ അറസ്റ്റില്‍. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായത്.

എന്‍സിബി മുംബൈ സോണല്‍ യൂണിറ്റിന്റെ സംഘം വെര്‍സോവയിലെ മച്ചിമാര്‍ കോളനിയില്‍ നിന്ന് ശനിയാഴ്ച രാത്രി 7 മണിയോടെ രണ്ട് പേരെ പിടികൂടി. ’99 ഗ്രാം കഞ്ചാവ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു” എന്ന് ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനും രേഖാമൂലമുള്ള കുറ്റസമ്മതത്തിനും ശേഷം വിതരണക്കാരനായ ഫൈസല്‍ (20), വാങ്ങിയ പ്രീതിക ചൗഹാന്‍ (30) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നും ഏജന്‍സി പറഞ്ഞു. മാ വൈഷ്‌ണോദേവി പോലുള്ള നിരവധി ടിവി സീരിയലുകളില്‍ ചൗഹാന്‍ ഭാഗമായിട്ടുണ്ട്.

പിടികൂടിയ കഞ്ചാവ് വെര്‍സോവ നിവാസിയായ ദീപക് റാഥോറില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് വിതരണം ചെയ്തുവെന്നാരോപിച്ച് മുംബൈ മയക്കുമരുന്ന് വിരുദ്ധ സെല്‍ നേരത്തെ റാഥോറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒക്ടോബര്‍ 23 ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍സിബിയുടെ മുംബൈ യൂണിറ്റ് തെക്കന്‍ മുംബൈയിലെ മുഹമ്മദ് അലി റോഡില്‍ നിന്ന് നാല് ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുക്കുകയും ടാന്‍സാനിയന്‍ പൗരനായ ബ്രൂണോ ജോണ്‍ എന്‍ഗ്വാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ചയാണ് അറസ്റ്റ് നടന്നത്.

അന്വേഷണത്തിനിടെ, അന്ധേരിയിലെ വെര്‍സോവയില്‍ നിന്ന് 4.40 ഗ്രാം എക്സ്റ്റസി, 1.88 ഗ്രാം എംഡിഎംഎ (ആകെ 6.28 ഗ്രാം) എന്നിവ പിടിച്ചെടുത്തു. രോഹിത് ഹൈര്‍ എന്നയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്‍സിബി മുംബൈയുടെ മറ്റൊരു സംഘം ഒരു വാഹനത്തില്‍ നിന്ന് 325 ഗ്രാം കഞ്ചാവ്, 32 ഗ്രാം ചരസ്, 05 ഗ്രാം മെത്താംഫെറ്റാമൈന്‍ 12,990 രൂപ എന്നിവ പിടിച്ചെടുത്തു. ”ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്തു,” എന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News