ഇന്ന് വിദ്യാരംഭം; കൊവിഡിന്റെ ഭീഷണിയിലും കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിക്കും; ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്; കര്‍ശനനിര്‍ദേശങ്ങള്‍

ഇന്ന് വിജയ ദശമി. കൊവിഡിന്റെ ഭീഷണിയിലും നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ വിജയ ദശമി ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ കടക്കുന്ന ദിവസമാണ് വിജയ ദശമി. ഇത്തവണത്തെ വിജയ ദശമി കൊവിഡിന്റെ പശ്ചാത്തലത്തിലായതിനാല്‍ പലരും ആഘോഷങ്ങള്‍ വീടുകളിലേക്കൊതുക്കുകയാണ്. വിദ്യാരംഭവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൃത്യമായ സാമൂഹികാകലം പാലിച്ചുവേണം ചടങ്ങുകള്‍ നടത്താന്‍. നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. വിദ്യാരംഭ സമയത്ത് കുട്ടികളുടെ നാവില്‍ സ്വര്‍ണം ഉപയോഗിച്ച് എഴുതുന്നുണ്ടെങ്കില്‍ സ്വര്‍ണം അണുവിമുക്തമായിരിക്കണം. ഒരുതവണ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. കുട്ടികള്‍ എഴുത്തിനിരിക്കുന്നതിനു മുന്‍പ് എഴുത്തിനിരുത്തുന്നവര്‍ കൈകള്‍ അണു വിമുക്തമാക്കണം. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. രോഗ ലക്ഷണമുള്ളവര്‍ കുട്ടികളെ എഴുത്തിനിരുത്തരുതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News