‘കൊവിഡ് വിന്നേഴ്‌സ്’; കൊച്ചിയില്‍ കൊവിഡ് മുക്തരായവരുടെ ഒരു കൂട്ടായ്മ

കൊച്ചിയില്‍ കോവിഡ് മുക്തരായവര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ. കളമശേരി രാജഗിരിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും രോഗമുക്തരായവര്‍ ചേര്‍ന്നാണ് കോവിഡ് വിന്നേഴ്‌സ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. തങ്ങളെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരങ്ങളുമായി കോവിഡ് വിന്നേഴ്‌സ് എത്തിയത് നന്മയുടെ നിറപ്പകിട്ടാര്‍ന്ന കാഴ്ചയായി മാറി.

കോവിഡ് 19 എന്ന മഹാമാരിയെ പോരാടി തോല്‍പ്പിച്ചപ്പോള്‍, കൊച്ചിയില്‍ രൂപം കൊണ്ടത്, നന്മയുടെ ഒരു കൂട്ടായ്മയാണ്. കോവിഡ് വിന്നേഴ്‌സ് എന്ന കൂട്ടായ്മ. രോഗമുക്തി നേടിയവര്‍ക്ക് കരുത്തും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആത്മവിശ്വാസവും സ്വന്തം അനുഭവം വഴി പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മയുടെ പിറവി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് ആരംഭിച്ച കളമശേരി രാജഗിരിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും രോഗമുക്തരായവര്‍ ചേര്‍ന്നാണ് കോവിഡിനെതിരേ പോരാടാന്‍ ഒന്നിച്ചത്.

തങ്ങളുടെ പരിചരണം കൊണ്ട് രോഗമുക്തരായവര്‍ സ്‌നേഹാദരങ്ങളുമായി എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആഹ്ലാദ നിമിഷം. ആരോഗ്യപ്രവര്‍ത്തകയായ ആതിര പാട്ടു പാടിയാണ് കോവിഡ് മുക്തരെ സ്വീകരിച്ചത്. രോഗമുക്തയായ ഒന്‍പതു വയസുകാരി റൂയ അഷ്‌കര്‍ ഭക്ഷ്യ കിറ്റുകളും സ്‌നേഹസമ്മാനങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചപ്പോള്‍ നന്മയുടെ നിറപ്പകിട്ടാര്‍ന്ന കാഴ്ചയായി.

സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആരോപണങ്ങള്‍ ഉയര്‍ത്തി ആരോഗ്യപ്രവര്‍ത്തകരെ അപഹസിക്കുന്നവര്‍ക്ക്, ശക്തമായ മറുപടി കൂടിയാണ് ആ നന്മയുടെ കൈത്താങ്ങ് തിരിച്ചറിഞ്ഞ ഇവരുടെ നന്ദിവാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News