വയസ് ആറ്; ഈ മലയാളി പയ്യന്‍ നേടിയത് ലോക റെക്കോര്‍ഡുകള്‍

ആറാംവയസില്‍ ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഖത്തര്‍ ബിര്‍ല സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി പത്മനാഭന്‍ നായര്‍.

വംശനാശം സംഭവിച്ച ദിനോസോറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തില്‍ തിരിച്ചറിഞ്ഞാണ് പത്മനാഭന്‍ ലോക റെക്കോര്‍ഡ് നേടിയത്. വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് യുകെ, ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഒരേ സമയം ഇടം നേടിയിരിക്കുകയാണ് പത്മനാഭന്‍

ചിത്രങ്ങള്‍ നോക്കി ഒരു മിനിറ്റില്‍ 41 വ്യത്യസ്ത ഇനം ദിനോസോറുകളെയും അഞ്ചു മിനുട്ടില്‍ 97 ഇനങ്ങളേയുമാണ് പത്മനാഭന്‍ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസോറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരും പത്മനാഭന്‍ പറയും. അഞ്ചാം പിറന്നാളിന് സമ്മാനമായി കിട്ടിയ പുസ്തകത്തില്‍ നിന്നാണ് വ്യത്യസ്തയിനം ദിനോസോറുകളെക്കുറിച്ച് പത്മനാഭന്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിക്കുകയാണ് ഇനി പത്മനാഭന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here