ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ ‘മൂക്കുത്തി അമ്മനാ’യി നയന്‍താര; ട്രെയിലര്‍

നയന്‍താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.

ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും മതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിനെയും ആക്ഷേപഹാസ്യത്തിലൂടെ ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം. മൂക്കുത്തി അമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് നയന്‍താരയെത്തുന്നത്.

സിനിമയുടെ സംവിധായകരിലൊരാളായ ആര്‍ജെ ബാലാജിയാണ് മൂക്കുത്തി അമ്മനില്‍ നായകനായെത്തുന്നത്. എന്‍.ജെ ശരവണനുമായി ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരുമാണ് തിരക്കഥയും. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ്ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here