കെഎം ഷാജി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത് വ്യാജ സത്യവാങ്മൂലം; നടത്തിയത് ഗുരുതര നിയമലംഘനം #KairaliNewsExclusive

കോഴിക്കോട്: കെഎം ഷാജി എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തത് വ്യാജ സത്യവാങ്മൂലമെന്ന് രേഖകള്‍.

2016ലെ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പിച്ച രേഖകളില്‍ വീട് നിര്‍മ്മാണം പുരോഗമിക്കുന്നു എന്നാണ് കാണിച്ചിരിക്കുന്നത്. 2016 ഏപ്രില്‍ 26നാണ് ഷാജി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ 2016 ഏപ്രില്‍ 23ന് ഷാജി വീടിന് വൈദ്യുതി കണക്ഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വീടിന്റെ പണി പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നാണ് ഗാര്‍ഹിക കണക്ഷന് വേണ്ടി അപേക്ഷ നല്‍കിയത്. വീടിന്റെ ഇലക്ട്രിക്കല്‍ ലോഡ് റിക്വയര്‍മെന്റിന്റെ സ്‌കെച്ച് പ്ലാന്‍ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിച്ചത്.

കെഎം ഷാജി നടത്തിയത് ഗുരുതര നിയമലംഘനമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News