മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ്

ഫോര്‍മുല വണ്‍ റേസിംഗ് ട്രാക്കില്‍ മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ് ഹാമില്‍ടണ്‍. ഇതോടെ 91 ഗ്രാന്‍ഡ്പ്രീ കിരീട നേട്ടമെന്ന റെക്കോര്‍ഡാണ് ഹാമില്‍ടണ്‍ മറികടന്നത്.

പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീ കിരീടം സ്വന്തമാക്കിയതോടെയാണ് 92ാം കിരീട നേട്ടമെന്ന റെക്കോര്‍ഡ് ലൂയിസ് ഹാമില്‍ട്ടണ്‍ കരസ്ഥമാക്കിയത്. അല്‍ഗ്രാവ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു മത്സരം.

മെര്‍സിഡസിന്റെ ഡ്രൈവറായ ഹാമില്‍ടണ്‍ ബ്രിട്ടീഷുകാരനാണ്. ജര്‍മനിയിലെ ന്യൂബെര്‍ഗ് ഇംഫല്‍ ഗ്രാന്‍ഡ് പ്രീയില്‍ ആയിരുന്നു ഷൂമാര്‍ക്കറുടെ നേട്ടത്തോടൊപ്പം ഹാമില്‍ടണ്‍ ചീറിപ്പാഞ്ഞെത്തിയത്. 2006ല്‍ ആയിരുന്നു ഡ്രൈവിംഗ് ഇതിഹാസമായിരുന്ന ഷൂ മാക്കറുടെ അവസാന വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel