അഭിഭാഷകന് പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് പരാതി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയ്ക്കെതിരായ ട്വീറ്റിന്റെ പേരിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി അലക്ഷ്യ നടപടിക്ക് അനുമതി നല്‍കണമെന്ന് കാണിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് സുനില്‍ കുമാര്‍ സിംഗ് എന്ന അഭിഭാഷകന് കത്ത് നല്കി.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക ഹെലികോപ്റ്ററില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ആഴ്ച കന്ഹ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രശാന്ത് ഭൂഷണ് കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ പോസ്റ്റിട്ടു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം എല്‍എമാരുടെ കൂറുമാറ്റത്തിന് എതിരായ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ നില്‍ക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ യാത്രയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here