ശൈലജ ടീച്ചറുടെ വീട്ടിൽ കുഞ്ഞുമകളുടെ വിദ്യാരംഭം: അച്ചാച്ചനും അച്ഛമ്മയും ചേർന്ന് കുഞ്ഞുമകൾ ഇഫയ ജഹനാരയെ എഴുത്തിനിരുത്തി :

കുഞ്ഞുമകളെ എഴുത്തിനിരുത്തി ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ:
രോഗം പടരാതിരിക്കാൻ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ എന്റെ വീട് തന്നെ തിരഞ്ഞെടുത്തു.അവരവരുടെ വീട്ടിൽ കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കണം എന്നാണ് ബഹു. മുഖ്യമന്ത്രിയും ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മൾ എല്ലാവരും അത് പാലിക്കണം. കാരണം കോവിഡ്‌ വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണ്

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ന് വിദ്യാരംഭം. കുഞ്ഞുമക്കൾ ആദ്യാക്ഷരം കുറിക്കുന്ന നല്ല ദിവസം. സാധാരണ വലിയ ആൾക്കൂട്ടവും ആഘോഷവും ആയിട്ടാണ് കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കുന്നത്. നിരവധി സംഘടനകളും സാമൂഹികപ്രവർത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേർന്നു കൊണ്ട് ആഘോഷപൂർവ്വമാണ് വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത്തരം ആൾക്കൂട്ടങ്ങൾ പാടില്ല എന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. അവരവരുടെ വീട്ടിൽ കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കണം എന്നാണ് ബഹു. മുഖ്യമന്ത്രിയും ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മൾ എല്ലാവരും അത് പാലിക്കണം. കാരണം കോവിഡ്‌ വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണ്. അതുകൊണ്ടാണ് രോഗം പടരാതിരിക്കാൻ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ എന്റെ വീട് തന്നെ തെരഞ്ഞെടുത്തത്. അച്ചാച്ചനും അച്ഛമ്മയും ചേർന്ന് കുഞ്ഞുമകൾ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചു.

ഇന്ന് വിദ്യാരംഭം. കുഞ്ഞുമക്കൾ ആദ്യാക്ഷരം കുറിക്കുന്ന നല്ല ദിവസം. സാധാരണ വലിയ ആൾക്കൂട്ടവും ആഘോഷവും ആയിട്ടാണ്…

Posted by K K Shailaja Teacher on Sunday, October 25, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News