അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ഇത്തവണ വിദ്യാരംഭം നടന്നത്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാരംഭം നടത്തിയത്.

പതിവ് ആഘോഷങ്ങളില്ലാതെയാണ് കുഞ്ഞുങ്ങള്‍ ഇന്ന് അക്ഷര ലോകത്തേക്ക് കടന്നത്. കൊവിഡിന്റെ കാലത്ത് അകലം പാലിക്കുന്നതിനായി, എഴുത്തിനിരുത്തുന്ന രീതികളില്‍ ഉള്‍പ്പെടെ മാറ്റം. ആചാര്യന്മാര്‍ക്കുപകരം രക്ഷിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിച്ചു ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും.

കൊവിഡ് മാനദണ്ഡം പാലിച്ച് വിദ്യാരംഭ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം, സാനിറ്റെസെഷന്‍, മാസ്‌ക് ഇവ കൃത്യമായി സജ്ജമാക്കിയിരുന്നു. പതിവ് തിരക്ക് വിദ്യാരംഭ കേന്ദ്രങ്ങളില്‍ ഉണ്ടായില്ല. കൂടുതല്‍ പേരും വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്ന് നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

പൊതു ചടങ്ങുകള്‍ ഒഴുവാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ പേരക്കുട്ടി ഏതന് വീട്ടില്‍ വച്ച് ആദ്യാക്ഷരം കുറിച്ചു.

കൊവിഡിനൊപ്പം മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചരിക്കുക എന്നതാണ് ഈ വിജയദശമി ദിനവും നമ്മേ ഓര്‍മ്മിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News