ലോകത്തിലെ ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ 5 ജി ശേഷിയുള്ള സ്മാർട്ട്‌ഫോണായ ഐഫോൺ 12 മിനി ഉടനെ കൈകളിലെത്തും

വലിപ്പവും വിലയും കുറഞ്ഞതും എന്നാൽ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാത്തതുമായ ഐഫോൺ 12 ആണ് ഈ അടുത്ത് ഏറ്റവും മാധ്യമ ശ്രദ്ധ നേടിയത് .ഈ മാസം അവസാനത്തോടെ ആപ്പിൾ ഐഫോൺ 12 മിനി വിൽപ്പന ആരംഭിക്കും, അടുത്ത കാലത്തായി ആപ്പിൾ പുറത്തിറക്കിയ ഏറ്റവും ചെറിയ മുൻനിര ഐഫോണാണ് ഐഫോൺ 12 മിനി. 69,900 രൂപ മുതൽ  വില ആരംഭിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുൻനിര സ്മാർട്ട്‌ഫോണുകൾവലുതായിക്കൊണ്ടിരിക്കുകയാണ്.വ ലിയ സ്‌ക്രീൻ സ്മാർട്ട്‌ഫോണുകളിലേക്ക് എല്ലാവരും മാറിയപ്പോൾ 5.4 ഇഞ്ചിൽ ഒരു ഫോൺ എന്ന ആശയവുമായാണ് ആപ്പിൾ പുതിയ ഐഫോൺ 12 മിനി പരിചയപ്പെടുത്തുന്നത് . വലിപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കായുള്ള ആവശ്യക്കാർ ഉണ്ടോയെന്ന് ഉടനെ അറിയാനാകും.വലിപ്പത്തിലുള്ള കുറവ് യാത്രകൾക്കും കൈകാര്യം ചെയ്യലിനുമൊക്കെ ഉപയോക്താക്കൾക്ക് സഹായകമാകും എന്നതുകൊണ്ടാകും ഇത്തരത്തിൽ 5.4 ഇഞ്ച് ഐഫോൺ 12 മിനി പുറത്തിറക്കാനുള്ള ആപ്പിളിന്റെ തീരുമാനം.

ഐഫോൺ 12 മിനി കൃത്യമായും അതേ പ്രോസസർ, ഡ്യുവൽ ക്യാമറ സിസ്റ്റം, ഒ‌എൽ‌ഇഡി സ്ക്രീൻ എന്നിവ ഒരു കൈകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫോണിലേക്ക് കൊണ്ടുവരുന്നു. ആപ്പിളിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ 5 ജി ശേഷിയുള്ള സ്മാർട്ട്‌ഫോണാണ് ഐഫോൺ 12 മിനി.

2007 ൽ പുറത്തിറങ്ങിയ ഐഫോൺ സ്‌ക്രീൻ 3.5 ഇഞ്ച് ആയിരുന്നു അതിനുശേഷം, സ്മാർട്ട്‌ഫോൺ സ്‌ക്രീനുകൾ വലുതായി. ഗാലക്‌സി നോട്ടിന്റെ വലിയ സ്‌ക്രീൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വലിയ തരംഗമായതോടെ വലുപ്പത്തിലുള്ള സ്‌ക്രീനുകളുള്ള ഒട്ടേറെ മോഡലുകൾ പുറത്തിറങ്ങി. വലിയ സ്‌ക്രീൻ വലുപ്പമുള്ള ഫോണുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും ട്രെൻഡ് ഇപ്പോഴും തുടരുമ്പോൾ ആണ് ആപ്പിളിന്റെ ഈ പുതിയ മാറ്റം .ആപ്പിൾ പോലും ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവ പുറത്തിറക്കിയത് ഉപയോക്താക്കൾ വലിയ സ്‌ക്രീൻ ആവശ്യപ്പെടുന്നതുകൊണ്ടായിരുന്നു.

എന്നാൽ ഇത്തരത്തിൽ കോംപാക്ട് ആയ ഫോൺ താൽപര്യപ്പെടുന്ന ഉപയോക്താക്കൾ ഉണ്ടാകും എന്ന തിരിച്ചറിവിലാകണം ഇത്തരത്തിൽ ഒരു പരീക്ഷണം. ഉപയോക്താക്കൾക്ക് അവരുടെ താല്പര്യത്തിന് ഏറ്റവും അനുയോജ്യമായ ഐഫോൺ തിരഞ്ഞെടുക്കാൻ ആപ്പിൾ അവസരം നൽകുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News