സര്‍ക്കാര്‍ വാളയാറിലെ അമ്മയ്ക്കൊപ്പം; അപ്പീലില്‍ വാദം നവംബര്‍ ഒമ്പതിന് തുടങ്ങും: എ കെ ബാലന്‍

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയോടൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി എ കെ ബാലന്‍. സംഭവം ഉണ്ടായപ്പോള്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുണ്ടായ വീഴ്ച അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെയും വച്ചു.

ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി തുടരുകയാണ്. നടപടി പൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പ്രൊമോഷന്‍ തടയാനാവില്ല. കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ വാദം നവംബര്‍ ഒമ്പതിന് തുടങ്ങും. കുട്ടികളുടെ അമ്മയുടെ ആഗ്രഹപ്രകാരമാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. തുടരന്വേഷണവും പുനര്‍വിചാരണയും വേണമെന്ന് ഹൈക്കോടതിയിലും പറഞ്ഞു. കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെങ്കില്‍ അതും നടത്താമെന്ന് ഉറപ്പുനല്‍കി. വിഷയം മുഖ്യമന്ത്രിക്കെതിരെ തിരിക്കുന്നതില്‍ പ്രത്യേക അജന്‍ഡയുണ്ടെന്നും -മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News