നിർദ്ദയമായ ലോകത്തിൽ നിന്നുള്ള സുരക്ഷ സന്തുഷ്ടമായ ആത്മാവ് ആണ് :

മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഫേസ്ബുക്കിലും ഇൻസ്റ്റയിലും വളരെ സജീവമാണ്.ലോക്ഡൌൺ കാലത്തെ വിശേഷങ്ങളും പഴയകാല യാത്രാനുഭവങ്ങളുമെല്ലാം ഭാവന എപ്പോഴും ആരാധകരുമായി പങ്കുവെച്ചിരുന്നു .രമ്യ നമ്പീശനോപ്പമുള്ള പഴയ ഒരു യാത്രാ ചിത്രവും, ജിമ്മും വർക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും പറഞ്ഞ് പങ്ക് വെച്ച ചിത്രങ്ങളും സാമൂഹ്യമാധ്യമശ്രദ്ധ നേടിയിരുന്നു .വെക്കേഷൻ അവസാനിക്കുന്നു എന്ന കുറിപ്പോടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള പടവും ഭാവന പങ്കുവെച്ചിരുന്നു.ഇപ്പോൾ ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

മഞ്ഞനിറത്തിലുള്ള സൽവാറിൽ മനോഹരമായി ചിരിച്ചുകൊണ്ടുള്ളതാണ് പുതിയ ചിത്രങ്ങൾ .

നിർദ്ദയമായ ലോകത്തിൽ നിന്നുള്ള സുരക്ഷ സന്തുഷ്ടമായ ആത്മാവ് ആണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here