മുന്നാക്ക സംവരണം വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് മുസ്ലീം ലീഗ്: എ വിജയരാഘവന്‍

മുന്നാക്ക സംവരണം വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് മുസ്ലിം ലീഗ് ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേന്ദ്രംകൊണ്ടുവന്നതും കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ളതുമായ നിയമത്തിന് സംസ്ഥാനസര്‍ക്കാരിനെതിരേയാണ് പ്രതിഷേധം. മുസ്ലിംലീഗിന്റെ നിലപാടില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും നിലപാട് വ്യക്തമാക്കണമെന്നും എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവര്‍ഗീയതയുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുകയാണ് മുസ്ലിം ലീഗെന്നും സംവരണ വിഷയം വര്‍ഗീയ വല്‍ക്കരിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. മുന്നാക്ക സംവരണത്തിലെ എതിര്‍പ്പ് തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മുസ്ലിംലീഗിനുണ്ടായത്. മുന്നണിയ്ക്കുനേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നിയമത്തെ അനുകൂലിച്ചവരാണ്. കേന്ദ്രനിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാമായിരുന്നിട്ടും അതിനുശ്രമിച്ചില്ല.

സംസ്ഥാനസര്‍ക്കാരിനെ പഴിപറയുകയാണ് ലീഗ് നേതൃത്വം സംവരണവിഷയത്തില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മുസ്ലിം ലീഗിനോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം കോവിഡ് പ്രോട്ടോകോള്‍ വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കരുതെന്നും എ വിജയരാഘവന്‍ ഓര്‍മ്മപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങളുണ്ടാക്കുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്നും രോഗവ്യാപനവും ബുദ്ധിമുട്ടും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel