സ്വര്‍ണ്ണക്കടത്ത് സംഘവുമായി കെ എം ഷാജിക്ക് ബന്ധമുണ്ട്; ഗുരുതര ആരോപണങ്ങളുമായി ഐഎന്‍എല്‍

കെ എം ഷാജിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഐ എന്‍ എല്‍ നേതൃത്വം.സ്വര്‍ണ്ണക്കടത്ത് സംഘവുമായി കെ എം ഷാജിക്ക് ബന്ധമുണ്ടെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രെട്ടറി ഖാസിം ഇരിക്കൂര്‍ ആരോപിച്ചു.ഷാജി പാര്‍ട്ട്ണറായ കല്‍പ്പറ്റയിലെ ജ്വല്ലറിയെ കുറിച്ചും ഷാജിയുടെ വിദേശ യാത്രകളും അന്വേഷിക്കണമെന്നും ഐ എന്‍ എല്‍ നേതൃത്വം ആവശ്യപ്പെട്ടു.

ഷാജിയുടെ ആഡംബര വീടിന് ആവശ്യമായ ടൈല്‍സുകള്‍ വിദേശത്ത് നിന്നുമാണ് ഇറക്കുമതി ചെയ്തതെന്ന് ഖാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് എതിരെ സുപ്രീം കോടതിയില്‍ കേസ് നടത്തുന്നത് ഒരു സിറ്റിങ്ങിന് 25 ലക്ഷം ഫീസ് വാങ്ങുന്ന അഭിഭാഷകനെ വച്ചാണ്.ഈ പണം പാര്‍ടിയാണോ ഷാജിയാണോ മുടക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. സ്വര്‍ണകടത്തുകരുമായി ഷാജിക്ക് ബന്ധമുണ്ട്. ബിസിനെസ്സ് ബന്ധങ്ങളും വിദേശ യാത്രകളും അന്വേഷിക്കണമെന്നും ഐ എന്‍ എല്‍ അവശ്യപ്പെട്ടു.

കുടുംബപരമായി സമ്പന്നനാണ് എന്ന ഷാജിയുടെ വാദം വീമ്പു പറച്ചിലാണ്. 2500 സ്‌ക്വയര്‍ഫിറ്റ് മാത്രമാണ് ഷാജിയുടെ കുടുംബ വീടിന്റെ വിസ്തീര്‍ണ്ണം. ഷാജിയുടെ ബിസിനസ് ബന്ധങ്ങളുടെ കുടുതല്‍ തെളിവുകള്‍ വൈകാതെ പുറത്ത് വരുമെന്നും ഐഎന്‍എല്‍ നേതാക്കള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News