ഏത് മാംസം പിടിച്ചാലും അത് പശുവിന്റെ ഇറച്ചിയായി കാണിക്കുന്നു; ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി

ദില്ലി: ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. നിരപരാധികള്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. ഏത് മാംസം പിടിച്ചാലും അത് പശുവിന്റെ ഇറച്ചിയായി കാണിക്കുന്നു.

ഭൂരിഭാഗം കേസുകളിലും മാംസം ശാസ്ത്രീയ പരിശോധനയ്ക്ക് പോലും അയക്കാതെയാണ് പശുമാംസമെന്ന് പറയുന്നത്. ഇത് വഴി കുറ്റാരോപിതര്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുന്നുവെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഗോവധത്തിന്റെ പേരില്‍ അറസ്റ്റിലായ റഹ്മുദീന്‍ എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News