കണ്ണൂരിലെ വ്യാപാരിയുടെ 15 ലക്ഷത്തോളം രൂപ വിലവരുന്ന തുണിത്തരങ്ങൾ ഉൾപ്പെട്ട പാർസൽ സൂററ്റിനും കണ്ണൂരിനും ഇടയിൽ ട്രെയിനിൽ വച്ച് മോഷണം പോയി.
റെയിൽവേ പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് ട്രെയിനിൽ കൊള്ള നടത്തുന്ന അന്തർ സംസ്ഥാന സംഘത്തിൽ. സ്റ്റേഷന് പുറത്ത് ട്രെയിൻ നിർത്തുമ്പോൾ പാർസലുകൾ തള്ളി താഴെയിടും. ഇത് വാഹനത്തിൽ മുംബൈയിലേക്ക് കടത്തി മറിച്ചു വിൽക്കും.
പ്രധാന സൂത്രധാരൻ മുംബൈ സ്വദേശി മൊയ്‌ദീൻ മെഹബൂബ് സയ്ദ് എന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ മുംബയിൽ എത്തിയ പോലീസ് കണ്ടത് ആഡംബര ജീവിതം നയിക്കുന്ന പെരും കള്ളനെ. താമസം രണ്ട് കോടി വില വരുന്ന ആഡംബര ഫ്ലാറ്റിൽ.
പെൺ മക്കൾ രണ്ട് പേർ ഹൈക്കോടതി അഭിഭാഷകർ. ഇളയ മകൻ എൽഎൽബിക്ക് പഠിക്കുന്നു. മക്കളെ പഠിപ്പിക്കാനും ആഡംബര ജീവിതത്തിനുമാണ് മോഷണം തൊഴിലാക്കിയതെന്ന് പ്രതിയുടെ കുറ്റ സമ്മതം.
മുപ്പതിലധികം കേസുകളിൽ പ്രതിയാണ് മൊയ്‌ദീൻ മെഹബൂബ് സയ്ദ്. ഓരോ കേസിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ വീണ്ടും മോഷണം നടത്തുന്നതാണ് രീതി.
Get real time update about this post categories directly on your device, subscribe now.