പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ആരംഭിക്കും. ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തീരുമാനം.ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ മുഴുവൻ ഒരു കുടക്കീഴിൽ ലഭ്യമാക്കാനുള്ള നടപടിയും കൈറ്റ് പൂർത്തിയാക്കി.

രാവിലെ ഒമ്പതര മുതല്‍ പത്തര വരെ രണ്ടു ക്ലാസുകളാണ് പ്ലസ് വണ്ണിന് ഉണ്ടാകുക.കഴിഞ്ഞ ആഴ്ച പ്ലസ്‌വണ്‍ പ്രവേശനം പൂര്‍ത്തിയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്നതിനാലാണ് പ്ലസ് വണ്ണിനും ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നത്. അതേസമയം, കേരളത്തില്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

എല്ലാ ക്ലാസുകളും ഇനി ഒറ്റ പോര്‍ട്ടലിൽ ലഭ്യമാകും. വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in എന്ന പോർട്ടലാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് പറഞ്ഞു

മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോ‍ർട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും ക്ലാസുകളുടെ പ്രയോജനം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News