അമ്മയുടെ ജന്മദിനാഘോഷത്തില്‍ ആലിയ്‌ക്കൊപ്പം രണ്‍ബീറും കുടുംബവും

എപ്പോഴും വാര്ത്തകളില് ഇടം പിടിക്കുന്ന താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള് സോഷ്യല് മീഡിയയില് മിക്കപ്പോഴും സോഷ്യല് മീഡിയയില് വെെറലാകാറുമുണ്ട്. ഇപ്പോഴിതാ ആലിയ തന്റെ അമ്മയ്‌ക്കായി ഒരുക്കിയ ജന്മദിനാഘോഷത്തില് ഇരുവരും കുടുംബത്തോടൊപ്പം പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് ഇപ്പോള് വെെറലാകുന്നത്.

ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. രൺബീർ കപൂറും, അമ്മ നീതു കപൂർ, സഹോദരി റിധിമ കപൂർ സാഹ്‌നി, മരുമകൾ സമാറ സാഹ്‌നി എന്നിവരുൾപ്പെടെയുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്.

പാർട്ടിയിൽ നിന്നുള്ള നിരവധി ഫോട്ടോകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും, വെെറലാകുന്നത് രൺബീറിന്റെ ഒരു സെൽഫിയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റിധിമ കപൂറാണ് സെൽഫി പങ്കുവച്ചത്.

സെൽഫിയിൽ രൺബീർ കപൂർ സോണി റസ്ദാൻ, ഷഹീൻ ഭട്ട്, ആലിയ ഭട്ട്, റിദ്ദിമ കപൂർ സാഹ്‌നി, നീതു കപൂർ എന്നിവരോടൊപ്പമുള്ള സെല്ഫിയാണ് വെെറലായത്.

ആലിയ ഭട്ടും ഷഹീൻ ഭട്ടും ചേര്ന്നാണ് അമ്മ സോണി റസ്ദാന് വേണ്ടി ഒരു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ആലിയ തന്റെ അമ്മയോടൊപ്പം ഒരു മനോഹരമായ ഫോട്ടോ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News