നിത്യ ഹരിത നായകന്‍ പ്രേംനസീറിന് സ്വന്തം നാട്ടില്‍ സ്മാരകം

നിത്യ ഹരിത നായകന്‍ പ്രേംനസീറിന് സ്വന്തം നാട്ടില്‍ സ്മാരകം. ചിറയന്‍ കീ‍ഴിലാണ് പ്രേം നസീറിന് സ്മാരകം ഉണ്ടാക്കുന്നത്. ദീര്‍ഘ നാളത്തെ നാട്ടുകാരുടെ ആഗ്രഹമാണ് ഇതോടെ പൂവണിയുന്നത് ഒരു ജനതയുടെ ആകെ സ്വപ്നത്തിന് നിറം പകര്‍ന്ന അതുല്യ പ്രതിഭയാണ് പ്രേം നസീര്‍.

ജനകീയ കലയായ സിനിമയിലെ ആദ്യ ജനകീയ നായകനായി പ്രേം നസീറിനെ വിശേഷിപ്പിക്കാം. അറന്നൂറിലധികം മലയാള സിനിമകളും മുപ്പതിലധികം തമി‍ഴ് സിനികളിലും അഭിനയിച്ച പ്രേംനസീര്‍ ഇന്നും ജനമനസുകളിലെ അഭ്രപാളികളില്‍ നിറഞ്ഞു നില്‍ക്കുന്നു.

സിനിമാസ്വാദകരുള്ളിടത്തോളം കാലം ഒര്‍ത്തിരിക്കാനുള്ള കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് പ്രേംനസീര്‍ കടന്നു പോയത്. എങ്കിലും അദ്ദേഹത്തെ അടുത്തറിയാനായി ഒരു സ്മാരകം ഉയരുകയാണ്. അതും സ്വന്തം നാടായ ചിറയിന്‍കീ‍ഴില്‍.

മിനി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് സ്മാരകം പണിയുന്നത്. മ്യൂസിയം ഒപ്പണ്‍ എയര്‍ സ്റ്റേജ് അടക്കമുള്ള സൗകര്യങ്ങളും സ്മാരകത്തിലുണ്ടാകും. വര്‍ഷങ്ങളായുള്ള ചിറയിന്‍ കീ‍ഴുകാരുടെ ആഗ്രഹമാണ് സ്മാരകം ഉയരുന്നതോടെ പൂര്‍ത്തിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here