അര്‍ബുദ രോഗികളെ സഹായിക്കാം; സാന്ത്വന പുസ്തകവുമായി ഡോ എന്‍ അജയന്‍

അര്‍ബുദ രോഗം കാര്‍ന്നു തിന്നുന്ന മനുഷ്യര്‍ക്ക് സഹായവും ആശ്വാസവും പകരുന്ന എത്രയോ പദ്ധതികള്‍ നമ്മുടെ നാട്ടിലുണ്ട്. എത്രയോ സന്നദ്ധ സംഘടനകളുമുണ്ട്. വേദന തിന്നുന്ന മനുഷ്യര്‍ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും കൂട്ടാവുന്ന അത്തരം സ്നേഹ സഹായപദ്ധതികളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു ഡോ. എന്‍. അജയന്‍റെ ഈ സാന്ത്വന പുസ്തകം- അക്കല്‍ദാമയിലെ കൊറോണപ്പൂക്കള്‍.

AKAL 1

രോഗം ഒരു കുറ്റമോ ശാപമോ അല്ലെന്ന് ആവര്‍ത്തിച്ച് അടയാളപ്പെടുത്തുന്ന സാന്ത്വന ചിന്തകള്‍ നിറഞ്ഞ ഈ പുസ്തകം അര്‍ബുദ രോഗിയായ ഭാര്യയ്ക്കും വേദന തിന്നുന്ന മുഴുവന്‍ അര്‍ബുദ രോഗികള്‍ക്കുമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഒപ്പം തന്നെ പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും കാന്‍സര്‍രോഗികളെ സഹായിക്കാനാണ് നീക്കിവെച്ചിരിക്കുന്നതും. ഈ പുസ്തകം വാങ്ങുന്നതിലൂടെ നിങ്ങള്‍ ഒരു കാന്‍സര്‍ രോഗിയുടെ സാന്ത്വനമാണ് കൈയ്യിലേന്തുന്നതെന്ന് രചയിതാവായ ഡോ. അജയന്‍ പറയുന്നു.

പത്മശ്രീ ഡോ. എം ആര്‍ രാജഗോപാലാണ് ‘അക്കല്‍ദാമയിലെ കൊറോണപ്പൂക്കള്‍’ പ്രകാശനം ചെയ്തത്. ചടങ്ങില്‍ കൈരളി ടിവി ഡയറക്ടറും പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന ട്രഷററുമായ ടി. ആര്‍. അജയന്‍ അധ്യക്ഷനായിരുന്നു.
ചിന്ത പബ്ലിഷേര്‍സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

രചയിതാവായ ഡോ. എന്‍ അജയന്‍ പാലിയേറ്റീവ് പ്രവര്‍ത്തകനും സഹയാത്ര മാസികയുടെ അസോസിയേറ്റ് എഡിറ്ററുമാണ്.
ഫോണ്‍ നമ്പര്‍: 9447324846

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News