കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയെന്ന് ആര്‍.എസ് വിനോദ്

ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് മുന്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍.എസ് വിനോദ്.

പരാതിക്കാരനായ ഹരികൃഷ്ണന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വിനോദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ വെറുപ്പ് പ്രചരിപ്പിക്കലല്ല; റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
‘ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു. ഇനി കുമ്മനം രാഷ്ട്രീയം പറയില്ല. ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രം. അരിയാഹാരം കഴിക്കുന്നവര്‍ മനസ്സിലാക്കട്ടെ’, പോസ്റ്റില്‍ പറയുന്നു.

“നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
വിശപ്പുമകറ്റാം മുടിയും മിനുക്കാം ”

രാജേട്ടൻ ഇനി മിണ്ടില്ല.
രാജേട്ടനു വേണ്ടി ആരും…

Posted by Vinod Rs on Monday, 26 October 2020

കുമ്മനത്തിന് ഗവര്‍ണര്‍ പദവി കൊടുത്ത് നാടുകടത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ നിയോഗത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന കാര്യലയത്തില്‍ നിന്ന് കുമ്മനത്തെ ഇറക്കിവിട്ടെന്നും പോസ്റ്റില്‍ പറയുന്നു. ബിജെപി നേതാക്കള്‍ പ്രതിയായ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിലെ പ്രധാന ആരോപണവിധേയനായിരുന്നു ആര്‍.എസ് വിനോദ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ നാലാം പ്രതിയാണ് കുമ്മനം. ഐ.പി.സി 406, 420, 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News