മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകളില്‍ രാപാര്‍ക്കാം

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി ആനവണ്ടിയില്‍ രാപാര്‍ക്കാം. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി.

സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെയാണ് വാടകയ്ക്ക് നല്‍കുക. വാടകക്ക് തുല്യമായ തുക കരുതല്‍ ധനമായി നല്‍കുകയും വേണം. ഒഴിഞ്ഞ് പോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കും.

ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച്‌ മാതൃകയില്‍ ഒരാള്‍ക്കു മാത്രം കിടക്കാവുന്ന കംപാര്‍ട്‌മെന്റുകള്‍ ബസില്‍ സജ്ജമാക്കും.കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നാര്‍ ഡിപ്പോയില്‍ ഉള്ള ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകള്‍ നവീകരിച്ചു കഴിഞ്ഞു.

ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച്‌ ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി വേണം അടുത്ത ഗ്രൂപ്പിന് നല്‍കാനെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില് പറയുന്നു

സ്ലീപ്പര്‍ ബസും, ടോയ്ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വെക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെയും നിയമിക്കും.

കെ.എസ്.ആര്‍.ടി.സിയുടെ 9447813851, 04865230201 ഫോണ്‍ നമ്പര് വഴി ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News