
നടി മന്ദിര ബേദിയും ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലും നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തു. മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താര ബേദി കൗശാല്‍ എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പങ്കുവെച്ചിട്ടുണ്ട്.
താരയുടെ വരവിനെ മനോഹരമായ വരികളിലൂടെയാണ് മന്ദിര വര്‍ണിച്ചത്.
ടഅവള്‍ ഞങ്ങളിലേക്ക് വന്നു, മുകളില്‍ നിന്നുള്ള അനുഗ്രഹം പോലെ. ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, താര. നാല് വയസുകാരി.
നക്ഷത്രം പോലെയാണ് അവളുടെ കണ്ണുകള്‍ തിളങ്ങുന്നത്. വീറിന് സഹോദരിയായി. കൈകള്‍ തുറന്ന് സ്‌നേഹം നിറച്ച് ഞങ്ങള്‍ അവളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. നന്ദിയോടെ, അനുഗ്രഹത്തോടെ’ മന്ദിര ഇന്സ്റ്റഗ്രാമില് കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here