പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നടി കാജല്‍ അഗര്‍വാള്‍. ഗൗതം കിച്ച്‌ലുമവയ്ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Happy Dussehra from us to you ! @kitchlug #kajgautkitched

A post shared by Kajal Aggarwal (@kajalaggarwalofficial) on

ഒക്ടോബര്‍ മുപ്പതിനാണ് ഇരുവരുടെയും വിവാഹം. ഇന്റീരിയര്‍ ഡിസൈനറും ബിസിനസ്മാനും ആയ ഗൗതം കിച്ച്‌ലു മുംബൈ സ്വദേശിയാണ്.

കഴിഞ്ഞ ദിവസം നടി വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. കാജളും ഗൗതവും സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്.

അടുത്ത ബന്ധുക്കള്‍ മാത്രമാവും വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയെന്ന് കാജല്‍ അറിയിച്ചു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും വിവാഹ ശേഷം അഭിനയം തുടരുമെന്നും നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News