ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ നീക്കി

ടെക് ഭീമന്മമാരായ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ നീക്കം ചെയ്തു. ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ആപ്ലിക്കേഷൻ ഇപ്പോഴില്ല.

ഇതാദ്യമായല്ല ഗൂഗിൾ പേ ഈ പ്രശ്നം നേരിടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിളിന്റെ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ അപ്രതീക്ഷമായിരുന്നു. ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ നിറഞ്ഞതിന് ശേഷമാണ് ഗൂഗിൾ പ്രശ്നം പരിഹരിച്ചത്.

അതേസമയം എന്തുകൊണ്ടാണ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ നിന്ന് അപ്രതീക്ഷമായതെന്ന് വ്യക്തമല്ല. വൈകാതെ തന്നെ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ ലഭ്യമാകുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചതായി ഗാഡ്ജറ്റ്സ് 360 റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News