മഞ്ജു വാര്യരുടെ 50-ാം ചിത്രം പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍; സംവിധാനം ദിനില്‍ ബാബു; രചന ധ്യാന്‍ ശ്രീനിവാസന്‍

മഞ്ജു വാര്യരുടെ കരിയറിലെ 50-ാം ചിത്രം പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍. നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘9 എംഎം’ എന്നാണ് പേരിട്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

Unveiling title poster of the film '9MM'. Best wishes to the entire team

Directed by: #DinilBabu
Written by: Dhyan…

Posted by Mohanlal on Sunday, 25 October 2020

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മാണം. സഹനിര്‍മ്മാണം ടിനു തോമസ്.

സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ യാന്നിക് ബെന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി. ഫണ്‍ടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം. മുന്‍പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ രചനയും ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News