തെയ്യം കെട്ടുന്നവർക്കും കൊവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണം

തെയ്യം ചടങ്ങുകളിൽ പങ്കെടുക്കുന്ന കോലധാരികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടക്കെ മലബാറിൽ തെയ്യം സീസൺ തുടങ്ങുന്നതിന്റെ ഭാഗമായാണ്‌ തീരുമാനം.

കാസർകോട് ജില്ലയിൽ പരമാവധി 20 പേർക്ക് ചടങ്ങിൽ പങ്കെടുക്കാം. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ചടങ്ങ്‌ സംഘടിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി തേടണം. ഒരിടത്ത് ഒരു ദിവസംമാത്രമാകും കളിയാട്ടം.

നിർദേശങ്ങൾ കർശനമായി പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ സംഘടിപ്പിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News