കെ എം ഷാജിയെ കൈയ്യൊഴിഞ്ഞ് ലീഗ് നേതൃത്വവും യുഡിഎഫും

കെ എം ഷാജിയെ കണ്ണൂരിലെ ലീഗ് നേതൃത്വത്തെ കൈയൊഴിയുന്നു. വിവാദം കത്തിനിൽക്കുമ്പോഴും കെ.എം ഷാജിക്ക് പിന്തുണയുമായി ലീഗോ യുഡിഎഫോ രംഗത്തില്ല. പ്രതികരണം തേടുന്ന മാധ്യമ പ്രവർത്തകരിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ജില്ലയിലെ ലീഗ് നേതാക്കൾ.

കടുത്ത പ്രതിസന്ധിയുടെ കെ എം ഷാജി കടന്നു പോകുമ്പോഴും കണ്ണൂരിൽ മുസ്ലിം ലീഗ്, യുഡിഎഫ് നേതൃത്വം മൗനത്തിലാണ്. പേരിന് ഒരു വാർത്താ കുറിപ്പ് ഇറക്കിയത് ഒഴിച്ചാൽ ഷാജിക്ക് പിന്തുണയുമായി പാർട്ടിയിലോ മുന്നണിയിലോ ഒരാളും രംഗത്തില്ല. പ്രതികരണം തേടുന്ന മാധ്യമ പ്രവർത്തകരിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ജില്ലയിലെ ലീഗ്, യുഡിഎഫ് നേതാക്കൾ.

ആവശ്യത്തിനും അനാവശ്യത്തിനും വിശദീകരണ യോഗങ്ങൾ വിളിച്ചു ചേർക്കാറുള്ള മുസ്ലീം ലീഗ് ഷാജിക്ക് വേണ്ടി ഒരു കുടുംബയോഗം പോലും സംഘടിപ്പിച്ചില്ല. കണ്ണൂരിലെ ലീഗിന്റെ പല നേതാക്കൾക്കും ഷാജിയുടെ നിലപാടുകളോട് എതിർപ്പുണ്ട്. അഴീക്കോട് സ്‌കൂളിൽ നിന്നും ഷാജി കോഴ വാങ്ങി എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ലീഗ് പ്രാദേശിക നേതൃത്വം തന്നെയായിരുന്നു.

ലീഗ് കണ്ണൂർ ജില്ലാ നേതാക്കൾക്ക് ഷാജിയോടുള്ള എതിർപ്പ് പരസ്യമായ രഹസ്യമാണെന്ന് ഐ എൻ എൽ നേതാവ് കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.

കോൺഗ്രസ്സും യു ഡി എഫും ഷാജിക്ക് പ്രതിരോധം തീർക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. കെ എം ഷാജി കണ്ണൂരിൽ എത്തിയതോടെ ജില്ലയിലെ പല ലീഗ് നേതാക്കളും പിൻനിരയിലേക്ക് തള്ളപെട്ടിരുന്നു. കെ എം ഷാജിയോട് ജില്ലാ നേതൃത്വത്തിന് ഉള്ള അതൃപ്തി തന്നെയാണ് പരസ്യ പിന്തുണയുമായി രംഗത്ത് എത്താത്തതിന് പിന്നിൽ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here