മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്.മേനകയുടെ മകൾ എന്ന സ്നേഹം കൂടി കീർത്തിയോട് മലയാളികൾക്കുണ്ട്.കീർത്തിയുടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.വിജയദശമി ദിനത്തിൽ തന്റെ ചെക്‌ലിസ്റ്റിലുള്ള കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്
വിജയദശമി ആഘോഷിക്കുക , നന്നായി വെള്ളം കുടിക്കുക ഏറ്റവും അടുത്ത ആളിനൊപ്പം സമയം ചെലവഴിക്കുക ഈ മൂന്നു കാര്യങ്ങളാണ് കീർത്തിയുടെ ഫോട്ടോയ്‌ക്കൊപ്പമുള്ളത്.ആ ഏറ്റവും പ്രിയപ്പെട്ടയാൾ ആരാണ് എന്നതായിരുന്നു എല്ലാവരുടെയും അന്വേഷണം .തന്റെ വളർത്തുനായ നൈക്കിനെയാണ് കീർത്തി ഉദ്ദേശിച്ചത്. ക്യാമറയിലേക്ക് നോക്കുന്ന നൈക്കിനെയും കാണാം.
കീർത്തിയുടെ എന്ന നായ്ക്കുട്ടി സോഷ്യൽ മീഡിയക്ക് ഏറെ പരിചിതമാണ്.‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള പുതിയ ചിത്രം.നിർമാതാവായ അച്ഛൻ സുരേഷിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയൻ മോഹൻലാൽ ചിത്രമാണ് എന്ന പ്രത്യേകത കൂടിയുണ്ട്.പുതിയ തമിഴ്ചിത്രം ഉടൻ ഒ ടി ടി റിലീസിലെത്തും.

Get real time update about this post categories directly on your device, subscribe now.