പ്രളയത്തിൽ അംഗപരിമിതരെ രക്ഷപ്പെടുത്താൻ പ്രത്യേക ബോട്ടുമായി ഉദയകുമാർ

പ്രളയത്തിൽ അംഗപരിമിതരെ രക്ഷപ്പെടുത്താൻ പ്രത്യേക ബോട്ടുമായി ചെറുവാരണം മഠത്തിപ്പറമ്പ് ഉദയകുമാർ. 5 മാസത്തെ പ്രയത്നത്തിൽ, 2 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ‘രക്ഷകൻ’ എന്നു പേരിട്ട ബോട്ട് നിർമിച്ചത്. ഒരേ സമയം 4 പേർക്കു സഞ്ചരിക്കാവുന്നതും അംഗപരിമിതർക്കു കയറാനും ഇറങ്ങാനും പ്രത്യേക സൗകര്യമുള്ളതുമാണ് ബോട്ട്.

അംഗപരിമിതരുടെ ആവശ്യത്തിനായാണ് ബോട്ട് റജിസ്റ്റർ ചെയ്യുന്നതെന്നും സൗജന്യ സേവനം നൽകുമെന്നും ഉദയകുമാർ പറഞ്ഞു.

മുഹമ്മ – കുമരകം റൂട്ടിൽ ബോട്ട് ലാസ്കർ ആയിരുന്നു ഉദയകുമാർ.അംഗപരിമിതർ ബോട്ടിൽ കയറാനും ഇറങ്ങാനും പ്രയാസപ്പെടുന്നതു കാണുമ്പോൾ അവരെ സഹായിച്ചിരുന്നു.

അംഗപരിമിതയായ സിജിമോളാണ് ജീവിതപങ്കാളി. അംഗപരിമിതരുടെ കൂട്ടായ്മ സ്പൈൻ ഇൻജ്വേർഡ് ഡിപൻഡഡ് ഡിസേബിൾഡ് അസോസിയേഷൻ (സിദ്ധ) പ്രസിഡന്റുമാണ് സിജിമോൾ.

അസോസിയേഷന്റെ ഭാഗമായി ഉദയകുമാറും പ്രവർത്തിക്കുന്നതിനിടെയാണ് വെള്ളപ്പൊക്കം, പ്രളയം എന്നിവയിൽനിന്ന് അംഗപരിമിതരെ രക്ഷപ്പെടുത്താനായി ബോട്ട് നിർമിക്കാൻ തീരുമാനിച്ചത്.

വീടിനോടു ചേർന്ന് ഇരുചക്രവാഹന വർക്‌ഷോപ് നടത്തുന്നതിൽ നിന്നുള്ള വരുമാനം ബോട്ട് നിര്‍മ്മാണത്തിനായി ചെലവിട്ടു. ഭാര്യ, മക്കളായ ഗോവിന്ദ്, ജാനകി, മറ്റു കുടുംബാംഗങ്ങൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News