കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേട്; ഇ.ഡി വിവരങ്ങൾ ശേഖരിച്ചു; കോര്‍പറേഷന്‍ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ കൈരളി ന്യൂസിന്. വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ല വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ എൽപിക്കണം. വീടിന്റെ വില മാത്രം 1 കോടി 60 ലക്ഷം രൂപ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സമർപ്പിച്ചു.

കെ.എം.ഷാജി എംഎൽഎയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേടുകൾ കഴിഞ്ഞ ദിവസം കൈരളിന്യൂസ് പുറത്ത് കൊണ്ട് വന്നിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ അധികൃതർ വീട് പരിശോധിക്കുകയും അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. ഷാജി പ്രതിയായ അഴിക്കോട് +2 കോഴ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീട് നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് കോർപ്പറേഷൻ അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു.

ഇതേ തുടർന്ന് വിശദമായ റിപ്പോർട്ട് കോർപ്പറേഷൻ ഇ.ഡി.ക്ക് കൈമാറി.വീട്ടിനകത്ത് കോടിക്കണക്കിന് രൂപയുടെ ഫർണ്ണിച്ചറുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്ലാസ് കൊണ്ടുണ്ടാക്കിയ ചുമർ, തേക്ക് കൊണ്ടുണ്ടാക്കിയ ഫർണ്ണിച്ചർ ഉൾപ്പെടെ ഭൂരിഭാഗം വസ്തുക്കളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്.

ഇത് അളന്ന് തിട്ടപ്പെടുത്താൻ കോർപ്പറേഷൻ അധികൃതർക്ക് പറ്റുന്നില്ലെന്നും ഇതിനായി പൊതുമരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നും പറയുന്നുണ്ട്. വീടിന് മാത്രം ഒരു കോടി 60ലക്ഷം രൂപ വില മതിക്കുമെന്ന് ടൗൺ പ്ലാനർ എ.എം ജയൻ പറഞ്ഞു. അതിനിടെ അനധികൃതമായി നിർമിച്ച വീട് ക്രമപ്പെടുത്താൻ Km ഷാജി കോർപ്പറേഷനിൽ അപേക്ഷ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here