വീട്ടുകാരുടെ എതിർപ്പ്; കമിതാക്കള്‍ ആറ്റിൽചാടി; യുവാവ് മരിച്ചു, പെൺകുട്ടിയെ സഹോദരന്‍ രക്ഷപെടുത്തി

വീട്ടുകാരുടെ എതിർപ്പുമൂലം അരുവിക്കര ആറ്റിൽചാടിയ കമിതാക്കളില്‍ ഒരാൾ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണു മരിച്ചത്. ഇയാൾക്കൊപ്പം ആറ്റിൽചാടി ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയെ സഹോദരന്‍ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരൻ നോക്കിനിൽക്കെയാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു വിവരം. ശനിയാഴ്ച രാവിലെയാണു സംഭവം.

ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പു കാരണമാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. സ്കൂട്ടറിലാണ് ഇരുവരും ആറിന് സമീപത്തേക്കു പോയത്.

ഇതിനിടെ ശബരി സുഹൃത്തിനെ വിളിച്ച് മരിക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചു. ഈ സുഹൃത്താണ് പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചത്. ഇയാൾ ഓടിയെത്തിയപ്പോഴേക്കും ഇരുവരും ആറ്റിലേക്കു ചാടി. തുടർന്ന് സഹോദരനും കൂടെ ചാടി, സഹോദരിയെ രക്ഷപെടുത്തി. ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News