എന്നും മാനവികതക്കൊപ്പം നിലകൊണ്ട എഴുത്തുകാരനാണ് എം കെ സാനു മാസ്റ്റര്‍; പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി

പ്രൊഫസർ എം കെ സാനു മാസ്റ്റർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നു. ലോകത്തിൻ്റെ ഏതു കോണിൽ നിന്ന് പ്രസരിക്കുന്ന വിജ്ഞാനത്തിൻ്റെ വെളിച്ചവും, തൻ്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും സമൂഹത്തിന് പകർന്നു നൽകുന്നു എന്നതാണ് സാനു മാഷുടെ മഹത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്നും മാനവികതക്കൊപ്പം നിലകൊണ്ട എഴുത്തുകാരനാണ് അദ്ദേഹം. മനുഷ്യനോടും മനുഷ്യത്വത്തോടും ചേർന്നു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ മനസ്സ്.

ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം കാലാനുസൃതമായി നവീകരിച്ച് അദ്ദേഹം സമൂഹത്തിൽ പ്രചരിപ്പിച്ചു. അതിന്‍റെ തുടർച്ചയാണ് പിൽക്കാലത്തുണ്ടായ ഇടതുപക്ഷ ആഭിമുഖ്യമെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News