ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടാൻ അമേരിക്ക ഒപ്പമുണ്ടാകും: മൈക്ക് പോംപിയോ

ഇന്ത്യ യുഎസ് ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോർപറേഷൻ കാരൻ ഒപ്പുവെച്ചു. മൂന്നാം രാജ്യങ്ങളിലെ ശേഷി വര്ധിപ്പിക്കൽ, സംയുക്ത സഹകരണ പ്രവർതനങ്ങൾ എന്നിവ യോഗത്തില്‍ ചർച്ചയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലോകത്തിന്റെ സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യ-യുഎസ് പങ്കാളിത്തം പ്രധാനമെന്ന് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവന നടത്തി.

രോഗം ചെറുക്കുന്നതിനുള്ള നടപടികളിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. ഇന്തോ – പസ്ഫിക് മേഖലയുടെ സ്വതന്ത്ര പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കുമെന്നനും ഇരു രാജ്യങ്ങളും അറിയിച്ചു. അതേസമയം മേഖലയെ അസ്ഥിരപ്പെടുത്താനുള ചൈനയുടെ ശ്രമങ്ങൾ തടയുമെന്നും യോഗം തീരുമാനിച്ചു.

ഗാൽവാൻ വാലിയിൽ ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 20 പേർ സൈനീകരെ മൈക്ക് പോംപിയോ അനുസ്മരിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്നും പോംപിയോ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News