ഉരുളക്കിഴങ്ങ് കൊണ്ടുള്ള രുചികരമായ അമേരിക്കൻബ്രേയ്ക് ഫാസ്റ്റ് :വീട്ടിൽ തയ്യാറാക്കാം ഹാഷ് ബ്രൗൺസ്

വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതാണ് ഹാഷ് ബ്രൗൺസ്. നമ്മുടെ വീട്ടിലുള്ള കുറച്ച് ചേരുവകൾ കൊണ്ട് ഇത് ഉണ്ടാക്കിയെടുക്കാം. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

അമേരിക്കൻബ്രെക്‌ഫാസ്റ്റ്  സ്‌പൈസി ഹാഷ് ബ്രൗൺസ്

ആവശ്യമുള്ളത്

1)ഉരുളക്കിഴങ്ങ്
2)ഉള്ളി
3)മുട്ട
4)മൈദ
5)മല്ലിയില
6)മുളകുപൊടി
7)കുരുമുളക് പൊടി
8) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

തയ്യാറാക്കുന്ന വിധം
ആദ്യം മൂന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക.
5 മിനിറ്റ് തണുത്ത വെള്ളത്തിൽ ഇട്ടു വെക്കുക. ശേഷം അത് ഒരു തുണിയിലേക്ക് ഒഴിച് നന്നായി പിഴിഞ്ഞ് വെള്ളത്തിന്റെ അംശം മുഴുവനായും കളയുക.
നാല് സ്‌കൂപ് മൈദ ഒരു മുട്ടയും അര സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കാൽ സ്പൂൺ കുരുമുളക് പൊടിയും കാൽ കപ്പ് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി യോജിപ്പിക്കുക. അൽപം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കുക. ആവശ്യത്തിന് കുരുമുളകുപൊടി ചേർക്കുക.

ഒരു പനിലേക്ക് 5 സ്പൂൺ ഓയിൽ ചേർക്കുക. ഓയിൽ ചൂടാകുമ്പോൾ നേരത്തെ യോജിപ്പിച്ചു വച്ച ഉരുളക്കിഴങ്ങ് ചേർക്കുക. എന്നിട്ട് അത് ചെറുതായി പരത്തുക. ഇനി രണ്ട് സൈഡും തീ കുറച്ചിട്ട് നന്നായി മൊരിയിച്ചെടുക്കുക.

നമ്മുടെ സ്വാദിഷ്ഠമായ സ്‌പൈസി ഹാഷ് ബ്രൗൺസ് തയ്യാർ.

ഇതൊരു ബ്രേക്ക് ഫാസ്റ്റ് ആയും ഉപയോഗിക്കാവുന്ന ഒരു പലഹാരമാണ്

Recipe by Ravishankar Pattambi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News