വയലാർ അവാർഡ് സമർപ്പണവും ഗാനസന്ധ്യയും ഇന്ന്

നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണവും ഗാനസന്ധ്യയും ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വച്ച് നടക്കും.

വൈകിട്ട് 5 30 ന് രാജ്ഭവനിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് ജേതാവായ ഏഴാച്ചേരി രാമചന്ദ്രൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങും.

പുരസ്ക്കാര സമർപ്പണം, ഗവർണ്ണർ, അവാർഡ് ജേതാവ്, ട്രസ്റ്റ് അംഗങ്ങൾ എന്നിവരുടെ പ്രതികരണങ്ങൾ വൈകുന്നേരം 6:30 മുതൽ വയലാർ ട്രസ്റ്റിൻ്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകൾ വഴിയാണ് സംപ്രേക്ഷണം ചെയ്യുക.

തുടർന്ന് പുരസ്ക്കാര സമർപ്പണത്തോട് അനുബന്ധിച്ച് നടത്തുന്ന വയലാർ ഗാനസന്ധ്യയുടെ തത്സമയ സംപ്രേക്ഷണം പ്രസ്തുത പേജുകളിൽ 7 മണി മുതൽ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here