‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ്

‘ഗോ കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ്.അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയാണ് അത്താവലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷിന് പാര്‍ട്ടി അംഗത്വം നല്‍കുന്ന ചടങ്ങില്‍ മന്ത്രിയുള്‍പ്പെടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പത്രസമ്മേളനത്തിലാണ് നടിക്ക് അംഗത്വം നല്‍കിയത്. അനവധി പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News