ഉന്നത വിദ്യാഭ്യാസമേഖലയിലെ മികച്ച ഗുണനിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉന്നത വിദ്യാഭ്യാസമേഖലയിലെ മികച്ച ഗുണനിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ സ്വാംശീകരിച്ച് ആവശ്യമായ മാറ്റങ്ങള്‍ ഇവിടെയും വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ യുജി പിജി തലത്തില്‍ 20,000 സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി 48 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ കെട്ടിടങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കുന്നത്. 64 കോടിയോളം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടങ്ങള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിര്‍മിച്ചത്. ലോക വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി അനുസൃതമായ മാറ്റങ്ങള്‍ ഇവിടെയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

15 സര്‍ക്കാര്‍ ആര്‍ട്സ് കോളേജുകളുടേയും.2 എഞ്ചിനിയറിങ് കോളേജുകളുടേയും 8 ടെക്ക് നിക്കല്‍ സ്കൂളുകളുടേയും പുതിയ കെട്ടിടമാണ് പൂര്‍ത്തിയായത്. സര്‍ക്കാരിന്‍റെ കാലത്ത് യൂ.ജി പി.ജി ക്ലാസുകളിലേക്കായി 20,000 സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും. കെട്ടിടങ്ങളോടൊപ്പം മികച്ച വ്യക്തികളെ സൃഷ്ടിക്കുകയാണ് ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here