വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; നടിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് മുംബൈയില്‍ നടിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയെയാണ് സുഹൃത്തായ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചത്.വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ സുഹൃത്ത് യോഗേശ്വര്‍ കുമാര്‍ മഹിപാല്‍ സിങ് എന്നയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ സുഹൃത്ത് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ വിവാഹാഭ്യര്‍ഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി ഉപേക്ഷിക്കുകയായിരുന്നു.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാല്‍വിയുടെ കാര്‍ തടഞ്ഞ പ്രതി തന്നോട് എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് ചോദിച്ച്‌ മാല്‍വിയെ സമീപിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News