ശ്രീവിദ്യയുമായി ഫോണിൽ സംസാരിക്കുന്നതിനായി അദ്ദേഹം ചെന്നൈയിലെ എന്റെ വീട്ടിൽ വരുമായിരുന്നു:കെ പി എസ് സി ലളിത

മലയാള സിനിമയിലെ ഏറ്റവുംപ്രിയപ്പെട്ട നടിയാണ് കെ പി എ സി ലളിത.ഏതു തരം വേഷവും അനായാസേന കൈകാര്യം ചെയ്യുന്ന കെ പി എ സി ലളിത മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് .ജെ ബി ജങ്ഷനിൽ പങ്കെടുത്തപ്പോൾ കെ പി എസ് സി ലളിത പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നു.മലയാളത്തിലെ പ്രിയ നടിയായിരുന്ന ശ്രീവിദ്യയും ഭരതനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അതിന്റെ ഹംസം ആയിരുന്നു താൻ എന്ന് ലളിതാമ്മ.

ചലച്ചിത്രലോകത്തു എല്ലാവര്ക്കും അറിയാമായിരുന്ന ഭരതൻ-ശ്രീവിദ്യ ബന്ധത്തെക്കുറിച്ചും കെ പി സ് സി ലളിത ജെ ബി ജങ്ഷനിൽ പറഞ്ഞത് ഇങ്ങനെ :ശ്രീവിദ്യയുമായി ഫോണിൽ സംസാരിക്കുന്നതിനായി അദ്ദേഹം ചെന്നൈയിലെ എന്റെ വീട്ടിൽ വരുമായിരുന്നു. അവർ തമ്മിൽ പിരിഞ്ഞതിന്റെ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാം. ഞാനും വിദ്യയും കൂടി ഉച്ചക്ക് മേക്കപ്പ് റൂമിൽ തറയിൽ പാ വിരിച്ചു കിടന്നു കൊണ്ട് കുശലങ്ങൾ പറയുക ആയിരുന്നു. അതിനു ഇടയിൽ ആണ് വിദ്യ പറയുന്നത്. ഇത് ശരിയായി പോകുമെന്ന് തോന്നുന്നില്ലാ ചേച്ചി… തുടർന്ന് അദ്ദേഹം ലൊക്കേഷനിൽ എത്തി വിദ്യയോട് നമുക്ക് പിരിയാം എന്ന് പറയുകയായിരുന്നു. .. കുപ്പി ചില്ലുകൾ തകർന്നു വീഴുന്നതു പോലെയാണ് ആ പ്രണയം തകർന്നത്. അത് കഴിഞ്ഞു കുറെ കാലം ഭയങ്കര സങ്കടം ഒക്കെ ആയി അദ്ദേഹം നടന്നു.അതിനു ഇടയിൽ ഒക്കെ ഒന്ന് രണ്ടു പ്രണയത്തിൽ ഒക്കെ പോയി വീണു. തകർന്നു.. ഈ പ്രണയങ്ങളും എനിക്ക് അറിയാമായിരുന്നു. എങ്ങനെ ആണെന്ന് വെച്ചാൽ ഇതിന്റെ ഒക്കെ ആൽമരം എന്റെ വീട് ആണ്. ഇങ്ങനെ ഉള്ള പ്രണയങ്ങൾ ഒക്കെ പൊക്കി എടുത്തു കൊണ്ടുവരുന്നത് നമ്മടെ വീട്ടിലേക്കാണ്. ഒരു സമാധാനം പറയാനോ ഫോൺ വിളിക്കാനോ ഒക്കെ വരും.
1978 ജനുവരി 1 തീയതി മദ്രാസിലെ എന്റെ വീട്ടിലേക്ക് രാവിലെ വളരെ സീരിയസ് ആയി വന്നു. ഇനി അങ്ങനെ ഉള്ള ബന്ധങ്ങൾ ഒന്നും ഉണ്ടാവില്ല. എന്തോ കുറച്ചു കാലങ്ങളായി ലൽസിനെ ഞാൻ ഗൗനിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം. ഗുരുനാഥന്റെ അടുത്ത് ഞാൻ തന്നെ സംസാരിക്കാം എന്ന് പറഞ്ഞു. അദ്ദേഹം തന്നെയാണ് അച്ഛനോട് സംസാരിച്ചത്. ഞാൻ പറഞ്ഞു തമാശക്ക് ആണെങ്കിൽ ഞാൻ ഇല്ല.കാര്യത്തിന് ആണെങ്കിൽ മതി എന്ന്. കാരണം അത്രയും വർഷം അഭിനയ ലോകത്തിൽ യാതൊരു വിധ ഗോസ്സിപ്പുകളൂം ഞാൻ കേൾപ്പിച്ചട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരിക്കണം എന്ന് ഞാൻ പറഞ്ഞു.

വീണ്ടും വിവാഹ ശേഷം ശ്രീവിദ്യയെ ഭരതേട്ടൻ പ്രണയിച്ചതിനെ കുറിച്ച്…”അന്ന് ചേച്ചി ഞാൻ എന്ത് ചെയ്യാൻ ആണ് മാക്സിമം ഞാൻ പുറകോട്ട് പോകുന്നുണ്ട്. എന്ന് വിദ്യ പറഞ്ഞു. അവർ എനിക്ക് വേണ്ടി ഒരുപാടു പുറകോട്ട് മാറി. എന്നിട്ട് അവർ എന്നോട് പറഞ്ഞു മകൻ സിദ്ധാർത്ഥിനെ അവർ എടുത്തു വളർത്തിക്കോളാം എന്ന് വരെ പറഞ്ഞു. അതിന്റെ ആവശ്യം ഇല്ല അങ്ങോട്ട് പോകുന്നവർ പൊക്കോട്ടെ ഇവിടെ ഉള്ളത് ഇവിടെ തന്നെ നിൽക്കട്ടെ എന്ന് ഞാൻ പറഞ്ഞു”.ഒരിക്കലും അദ്ദേഹം പോകരുത് എന്ന് ഞാൻ പറഞ്ഞട്ടില്ല കാരണം അവരിൽ നിന്നും ആണല്ലോ അദ്ദേഹത്തെ എനിക്ക് കിട്ടിയത്. എന്നാൽ നിങ്ങൾ തമ്മിൽ ഉള്ള പ്രണയ കഥകൾ ഒരിക്കലും മറ്റുള്ളവർ പറഞ്ഞു ഞാൻ അറിയരുത് എന്ന് ഞാൻ കരഞ്ഞു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel