അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി

അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവ് നീട്ടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.നവംബർ 30 വരെ കണ്ടെൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നത് തുടരും.

അതേസമയം പ്രവര്‍ത്തനാനുമതി നല്‍കിയിരുന്ന കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സിനിമാ തിയേറ്ററുകളില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാനാവൂ.

നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മെട്രോ റെയിൽ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, റസ്റ്റോറന്റുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

ഒക്ടോബർ 15 മുതൽ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.സ്‌കൂളില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാനുള്ള അനുമതിയുണ്ട്.രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകേണ്ടത്. തുറന്നുപ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here