പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കോളേജിന് മുന്നിലിട്ട് യുവാക്കള്‍ വെടിവെച്ചു കൊന്നു

പരീക്ഷ എ‍ഴുതാനായി കോളേജിലെത്തിയെ വിദ്യാര്‍ത്ഥിനിയെ യുവാക്കള്‍ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച പരീക്ഷയ്ക്കായി കോളേജില്‍ എത്തിയ യുവതി തിരിച്ചു പോകുമ്പോ‍ഴായിരുന്നു ആക്രമണം.

പെണ്‍കുട്ടി പരീക്ഷ ക‍ഴിഞ്ഞിറങ്ങിയപ്പോല്‍ ഒരു വാഹനത്തില്‍ സംഭവസ്ഥലത്തെത്തിയ പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തി. യുവതിയെ വാഹനത്തിലേക്ക് വലിച്ച്‌ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി കുതറിമാറി. തുടര്‍ന്ന് പ്രതികളിലൊരാള്‍ യുവതിയെ വെടിവക്കുകയായിരുന്നു.

മണിക്കൂറുകളോളം നടന്ന തെരച്ചിലിനൊടുവില്‍ പ്രധാന പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനിടെ പ്രതികളിലൊരാള്‍ക്ക് പെണ്‍കുട്ടിയെ അറിയാമെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

കുറ്റവാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here