അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി

കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.

സെപ്തംബര്‍ 30 നാണ് അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ പുറപ്പെടുവിത്. ഇതില്‍ നിന്ന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കണ്ടൈന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നത് തുടരും.

കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സിനിമാ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. തിയേറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ.

കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍കുളങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം. ഒക്ടോബര്‍ 15 ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സെപ്തംബര്‍ 30 ലെ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു.എന്നാല്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News