‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച മന്ത്രിയ്ക്ക് കൊവിഡ്

കൊറോണയെ തുരത്താന്‍ ‘ഗോ കൊറോണ, ഗോ’ എന്ന മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ബോംബെ ആശുപത്രിയില്‍ ചികിത്സയിലാണ് രാംദാസ് അത്തേവാല. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വ്യാപനത്തിനെതിരെ നടന്ന പരിപാടിയിലാണ് കേന്ദ്രമന്ത്രിയായ രാംദാസ് അത്തേവാല മുദ്രാവാക്യം വിളിച്ചത്. ഇന്ത്യഗേറ്റിനു സമീപത്തുവെച്ച് ഫെബ്രുവരി 20 നാണ് ഈ പരിപാടി നടന്നത്.

കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യില്‍ ചേര്‍ന്നത് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News