കവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് സമ്മാനിച്ചു

നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്  സമർപ്പിച്ചു.   രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് അവാർഡ് സമ്മാനിച്ചത്.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച  ശില്പവുമാണ് അവാർഡ്. ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് അവാർഡിനർഹമായത്. വയലാർ രാമവർമ്മ ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News