വി മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് സംഘം അന്വേഷിക്കും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി. ഒരു മാസത്തിനകം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് ഉത്തരവിട്ടത്.

അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മിനിസ്റ്റീരിയില്‍ കോണ്‍ഫറന്‍സില്‍ പി.ആര്‍ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള പരാതിയിലാണ് അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ഉത്തരവിട്ടത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന് കാണിച്ച് നേരത്തെ പ്രധാനമന്ത്രിക്ക് കൊടുത്ത പരാതി തള്ളിയിരുന്നു.

വിദേശകാര്യ വകുപ്പിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. പരാതി പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കാനാണ് ഉത്തരവ്. ക്രമവിരുദ്ധമായി യുവതിയെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു. ഇതു പ്രോട്ടോക്കോള്‍ ലംഘനവും അഴിമതിയുമാണെന്നും സലിം മടവൂര്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായ വനിതയെ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതില്‍ വി.മുരളീധരനെതിരെ ഗുരതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel